Thursday, September 25, 2008

പ്രിയ വായനക്കാരെ,

ബൂലോഗത്തുള്ളവര്‍ക്കെല്ലാം അറിയാം. സ്ഥിരമായി ബ്ലോഗിക്കൊണ്ടിരിക്കുന്ന പ്രിയ യുക്തിവാദികളെ. മാനുഷികമായ എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടൂ തന്നെ പറയട്ടെ, മാന്യമായ സംവാദത്തിന്റെയും വിമര്‍ശന രീതിശാസ്ത്രങ്ങളുടെയും എല്ലാ അതിരുകളും ഭേദിച്ചാണിവരുടെ ദൈവനിഷേധ/മതദ്വേഷ പ്രചാരണം. ജബ്ബാര്‍ മാഷിന്റെ ബ്ലോഗുകളില്‍ കാണുന്ന ചില തലക്കെട്ടുകള്‍ ശ്രദ്ധിക്കൂ..

1)ലുങ്കിയുടുത്ത ദൈവം!
2)ലിംഗവും യോനിയും ദൈവത്തിനോ?
3)പ്രപഞ്ചത്തിന്റെ പരിപാലകനോ പ്രവാചകന്റെ പരിചാരകനോ?

ജബ്ബാര്‍ മാഷിന്റെ ബ്ലോഗുകള്‍ ഇസ്ലാമിലാണു ഫോക്കസ് ചെയ്യുന്നത്.
മതഗ്രന്ഥങ്ങളില്‍ നിന്ന് ഭാഗങ്ങള്‍ ഇഷ്ടാനുസരണം അടര്‍ത്തി മാറ്റിയും
വായനക്കാരെ സമര്‍ത്ഥമായി തെറ്റിദ്ധരിപ്പിച്ചും പ്രവാചകനിന്ദയും ദൈവനിന്ദയും യഥേഷ്ടം തുടരുകയാണിത്തരം ബ്ലോഗുകള്‍.

"ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലെ"ന്നു പറഞ്ഞത് പോലെ ചീത്ത പറയുന്നത് ഇസ്ലാമിനെയാകയാല്‍ ആസ്വദിക്കാനും ചിലരെയൊക്കെ കിട്ടൂന്നുണ്ടാകാം. ലുങ്കിയുടുത്ത അള്ളാഹുവിനെക്കുറിച്ച് ബ്ലോഗുന്ന ജബ്ബാര്‍ മാഷിനു മറ്റൂ ദൈവങ്ങളെ ഇങ്ങിനെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുമോ? ഖുര്‍ആനെ യഥേഷ്ടം പരിഹസിക്കുന്ന മാഷിനു മറ്റൂ മതവേദഗ്രന്ഥങ്ങളെ ഇങ്ങിനെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുമോ? എന്തായാലും വിമര്‍ശിക്കുവാനുള്ള മാഷിന്റെ സ്വാതന്ത്ര്യത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മതം ഒരു തുറന്ന പുസ്തകമാണെന്നിരിക്കെ, മാന്യമായ വിമര്‍ശനങ്ങള്‍ക്കിവിടെയാരും എതിരല്ല. പക്ഷേ കോടാനുകോടികള്‍ ആദരിക്കുന്ന വേദഗ്രന്ഥത്തെയും പ്രവാചകനെയുമൊക്കെ കരിവാരിത്തേക്കുമ്പോള്‍ കുറച്ചു കൂടി മാന്യതയാകാം എന്നു വിനീതമായി ഓര്‍മ്മിപ്പിക്കട്ടെ. യുക്തിവാദി നേതാക്കളെപ്പോലും വിമര്‍ശിച്ചാല്‍ സഹിക്കാന്‍ കഴിയാത്തവരാണിവിടെ ലോകമെങ്ങും വിശ്വസികളുടെ ഹ്ര്യദയങ്ങളില്‍ സ്നേഹാരാമങ്ങളില്‍ പാര്‍ക്കുന്ന ദൈവത്തെയും പ്രവാചകനെയുമൊക്കെ ഒട്ടൂം മയമില്ലാതെ തേജോ'വധം' ചെയ്യുന്നത്.

എന്തായാലും വായനക്കാര്‍ക്കു മുമ്പില്‍ ഞങ്ങളും ഒരു ബ്ലോഗിന്റെ കിളിവാതില്‍ തുറന്നുവെക്കുന്നു. ഞങ്ങളുടെ പോസ്റ്റുകള്‍ക്ക് നിങ്ങളുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഞങ്ങള്‍ക്കാരോടൂം വിദ്വേഷമില്ല. സ്നേഹത്തിന്റെ ഈ ബൂലോഗത്ത് ആശയങ്ങള്‍ മാത്രമേ ഉള്ളൂ. വ്യക്തികളില്ല. തുറന്ന ,ഈ സം വേദനവേദിയില്‍ ജഗന്നിയന്താവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ട്ഞങ്ങളും കടന്നിരിക്കട്ടെ...