ബൂലോഗത്തുള്ളവര്ക്കെല്ലാം അറിയാം. സ്ഥിരമായി ബ്ലോഗിക്കൊണ്ടിരിക്കുന്ന പ്രിയ യുക്തിവാദികളെ. മാനുഷികമായ എല്ലാ ബഹുമാനവും നിലനിര്ത്തിക്കൊണ്ടൂ തന്നെ പറയട്ടെ, മാന്യമായ സംവാദത്തിന്റെയും വിമര്‍ശന രീതിശാസ്ത്രങ്ങളുടെയും എല്ലാ അതിരുകളും ഭേദിച്ചാണിവരുടെ ദൈവനിഷേധ/മതദ്വേഷ പ്രചാരണം. ജബ്ബാര്‍ മാഷിന്റെ ബ്ലോഗുകളില്‍ കാണുന്ന ചില തലക്കെട്ടുകള്‍ ശ്രദ്ധിക്കൂ..
1)ലുങ്കിയുടുത്ത ദൈവം!
2)ലിംഗവും യോനിയും ദൈവത്തിനോ?
3)പ്രപഞ്ചത്തിന്റെ പരിപാലകനോ പ്രവാചകന്റെ പരിചാരകനോ?
ജബ്ബാര്‍ മാഷിന്റെ ബ്ലോഗുകള്‍ ഇസ്ലാമിലാണു ഫോക്കസ് ചെയ്യുന്നത്.
മതഗ്രന്ഥങ്ങളില്‍ നിന്ന് ഭാഗങ്ങള്‍ ഇഷ്ടാനുസരണം അടര്‍ത്തി മാറ്റിയും
വായനക്കാരെ സമര്‍ത്ഥമായി തെറ്റിദ്ധരിപ്പിച്ചും പ്രവാചകനിന്ദയും ദൈവനിന്ദയും യഥേഷ്ടം തുടരുകയാണിത്തരം ബ്ലോഗുകള്‍.
"ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലെ"ന്നു പറഞ്ഞത് പോലെ ചീത്ത പറയുന്നത് ഇസ്ലാമിനെയാകയാല് ആസ്വദിക്കാനും ചിലരെയൊക്കെ കിട്ടൂന്നുണ്ടാകാം. ലുങ്കിയുടുത്ത അള്ളാഹുവിനെക്കുറിച്ച് ബ്ലോഗുന്ന ജബ്ബാര്‍ മാഷിനു മറ്റൂ ദൈവങ്ങളെ ഇങ്ങിനെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുമോ? ഖുര്‍ആനെ യഥേഷ്ടം പരിഹസിക്കുന്ന മാഷിനു മറ്റൂ മതവേദഗ്രന്ഥങ്ങളെ ഇങ്ങിനെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുമോ? എന്തായാലും വിമര്‍ശിക്കുവാനുള്ള മാഷിന്റെ സ്വാതന്ത്ര്യത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മതം ഒരു തുറന്ന പുസ്തകമാണെന്നിരിക്കെ, മാന്യമായ വിമര്ശനങ്ങള്ക്കിവിടെയാരും എതിരല്ല. പക്ഷേ കോടാനുകോടികള്‍ ആദരിക്കുന്ന വേദഗ്രന്ഥത്തെയും പ്രവാചകനെയുമൊക്കെ കരിവാരിത്തേക്കുമ്പോള്‍ കുറച്ചു കൂടി മാന്യതയാകാം എന്നു വിനീതമായി ഓര്‍മ്മിപ്പിക്കട്ടെ. യുക്തിവാദി നേതാക്കളെപ്പോലും വിമര്‍ശിച്ചാല്‍ സഹിക്കാന്‍ കഴിയാത്തവരാണിവിടെ ലോകമെങ്ങും വിശ്വസികളുടെ ഹ്ര്യദയങ്ങളില്‍ സ്നേഹാരാമങ്ങളില് പാര്‍ക്കുന്ന ദൈവത്തെയും പ്രവാചകനെയുമൊക്കെ ഒട്ടൂം മയമില്ലാതെ തേജോ'വധം' ചെയ്യുന്നത്.
എന്തായാലും വായനക്കാര്‍ക്കു മുമ്പില്‍ ഞങ്ങളും ഒരു ബ്ലോഗിന്റെ കിളിവാതില്‍ തുറന്നുവെക്കുന്നു. ഞങ്ങളുടെ പോസ്റ്റുകള്‍ക്ക് നിങ്ങളുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഞങ്ങള്ക്കാരോടൂം വിദ്വേഷമില്ല. സ്നേഹത്തിന്റെ ഈ ബൂലോഗത്ത് ആശയങ്ങള്‍ മാത്രമേ ഉള്ളൂ. വ്യക്തികളില്ല. തുറന്ന ,ഈ സം വേദനവേദിയില് ജഗന്നിയന്താവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ട്ഞങ്ങളും കടന്നിരിക്കട്ടെ...
Thursday, September 25, 2008
Subscribe to:
Post Comments (Atom)
13 comments:
ഞങ്ങള്ക്കാരോടൂം വിദ്വേഷമില്ല. സ്നേഹത്തിന്റെ ഈ ബൂലോഗത്ത് ആശയങ്ങള്‍ മാത്രമേ ഉള്ളൂ. വ്യക്തികളില്ല. തുറന്ന ,ഈ സം വേദനവേദിയില് ജഗന്നിയന്താവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ട്ഞങ്ങളും കടന്നിരിക്കട്ടെ...
എനിക്കും ആരോടു വിദ്വേഷമില്ല. ഞാന്‍ ഒരു പ്രത്യയശാസ്ത്രത്തെയാണു വിമര്‍ശിക്കുന്നത്. വ്യക്തികളെയല്ല. മതവിശ്വാസികളായ ആയിരക്കണക്കിനു ആത്മസുഹൃത്തുക്കള്‍ എനിക്കുണ്ട്. ഞാന്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വിശ്വാസികളുടെ സമൂഹത്തിലാണ്. അവരുടെ വിശ്വാസത്തിലെ പൊള്ളത്തരങ്ങളെയും യുക്തിരാഹിത്യത്തെയുമാണു ഞാന്‍ വിമര്‍ശിക്കുന്നത്. വിശ്വാസികളെയല്ല.
ഏതായാലും പുതിയ സംരംഭത്തിന് എന്റെ ഭാവുകങ്ങള്‍.
പുതിയ സംരഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ജബ്ബാര്‍ മാഷ് പറയുന്നത് അസത്യമാണെങ്കീല്, അത് അസത്യമാണന്ന് തെളീയീക്കണം, കാരണം അദ്ദേഹം തെളിവ് സഹിതമാണ് (ഖുര്‍ആനിലെ തന്നെ ആയത്തുകള്‍ തെളിവക്കി)ഇവിടെ ഒരു വിധം പോസ്റ്റുകളും അവതരിപ്പിച്ചിട്ടുള്ളത്.
എനിക്കൊരു കാര്യം മനസ്സിലാവുന്നില്ല. എന്തുകൊണ്ട് നിങ്ങള്‍ .. ഞങ്ങള്‍ .. അല്ലെങ്കില്‍ മറ്റേതെങ്കിലും പേരില്‍ വരുന്നു?,ഇത്രയ്ക്ക് ദുര്‍ബലമാണോ നിങ്ങളുടെ വിശ്വാസം ?.നിങ്ങള്‍ ആരെന്ന് വ്യക്തമാക്കി മുഖാമുഖത്തോട് സംവദിച്ചൂടെ. ഞാന്‍ മനസ്സിലാക്കുന്നത്, നിങ്ങളുടെ വിശ്വാസം നിങ്ങളുടെ ചങ്ങാതിമാര്‍ അറിയുന്നത് വലിയ നാണക്കേടാണന്നാണ്, അതുകൊണ്ടാണല്ലോ ഈ ഒളിച്ച് കളി.
നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
സസ്നേഹം
എല്ലാ ആശംസകളും ഒപ്പം പിന്തുണയും...
please remove word verification
സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ദൈവത്തെ നിഷേധിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന് മിനക്കെടേണ്ടതില്ല എന്ന് കരുതുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികള്‍
അനേകം മലക്കുകളുടെ സഹായവും, സ്വന്തം സൃഷ്ടികളുടെ മുഖസ്തുതിയും പുകഴ്തലുമൊക്കെ ആവശ്യമുള്ള ഒരു നിസ്സഹായനായി ദൈവത്തെ അവതരിപ്പിക്കുന്ന മതമല്ലേ സര്‍വ്വശക്തനായ ദൈവത്തെ നിഷേധിക്കുന്നത്?
ദൈവത്തിനു വരട്ടു ചൊറിയുണ്ടെന്നും അതു നമ്മള് മാന്തിക്കൊടുക്കണമെന്നും പറയുന്നതുപോലെയല്ലേ ഇത്?
ദൈവം പരീക്ഷണം നടത്തി നോക്കിയാണു കര്യങ്ങള്‍ അറിയുന്നതെന്നു പറയുന്ന മതമല്ലേ സര്‍വ്വജ്ഞാനിയായ ദൈവത്തെ നിഷേധിക്കുന്നത്?
ഞാന്‍ ദൈവനിഷേധിയല്ല!
ലുങ്കിയുടുത്ത അള്ളാഹുവിനെക്കുറിച്ച് ബ്ലോഗുന്ന ജബ്ബാര്‍ മാഷിനു മറ്റൂ ദൈവങ്ങളെ ഇങ്ങിനെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുമോ? ഖുര്‍ആനെ യഥേഷ്ടം പരിഹസിക്കുന്ന മാഷിനു മറ്റൂ മതവേദഗ്രന്ഥങ്ങളെ ഇങ്ങിനെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുമോ?
മറ്റു ദൈവങ്ങളെ ഖുര്‍ ആന്‍ തന്നെ വേണ്ടുവോളം അപകീര്ത്തിപ്പെടുത്തുന്നുണ്ടല്ലോ!
അവറ്റകളെല്ലാം നരകത്തിലെ വിറകായിത്തീരും എന്നു വരെ പറഞ്ഞു വെച്ചിട്ടുണ്ട്.
പിന്നെ ഞാനും കൂടി എന്തിനു ആ ദെവങ്ങളുടെ കാര്യം പറയാന്‍ മെനക്കെടണം?
ജബ്ബാര്‍ മാഷിനു പലപ്പോഴായി
ഞാന്‍ കമനിടാറുണ്ടായിരുന്നു.
പക്ഷെ എനിക്കു തോന്നിയതു
യുക്തി വാദമെന്ന മതത്തില്‍ വിശ്വസിക്കുന്ന
അദ്ദേഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തരുതു എന്നാണു.മതഗ്രന്ഥങ്ങള്‍ ശരിയായി വായിക്കാത്തതോ
വളച്ചൊടിക്കുന്നതോ അല്ല അദ്ദേഹത്തിന്റെ വിഷയം.
കരിഞ്ഞുതീര്‍ന്നു കൊണ്ടിരിക്കുന്ന യുക്തിയുടെ
ഒരു ആളിക്കത്തല്‍.
എന്നിരുന്നാലും
അദ്ദേഹത്തിന്റെ
മനുഷ്യസ്നേഹം
പ്രകീര്‍ത്തിക്കപ്പെടണം.
‘മനുഷ്യസ്നേഹികളേ‘ - “പക്ഷേ കോടാനുകോടികള്‍ ആദരിക്കുന്ന വേദഗ്രന്ഥത്തെയും പ്രവാചകനെയുമൊക്കെ കരിവാരിത്തേക്കുമ്പോള്‍ കുറച്ചു കൂടി മാന്യതയാകാം എന്നു വിനീതമായി ഓര്‍മ്മിപ്പിക്കട്ടെ.“
കോടാനുകോടി ആദരിക്കുമ്പോള്‍ മാത്രമാണോ മാന്യതയുടെ പ്രശ്നം വരത്തൊള്ളോ, ? പിന്നെ വിനീതമായ അഭ്യര്‍ത്ഥനയും.
ഓഫ്: ദൈവത്തെ സ്മരിക്കാന്‍ ഒരു മനുഷ്യജീവിയും(മറ്റുജീവികളുടെ കാര്യം വിട്) ഇല്ലാതാവുമ്പോഴാണ് പോലും ലോകാവസാനം സംഭവിക്കുക, എങ്കില്‍ ലോകത്തിന്റെ അവസാന നാളുകളില്‍ ‘കോടാനുകോടി‘ ചുരുങ്ങി ചുരുങ്ങി കുറയുമ്പോള്‍ ‘കരിവാരിത്തേപ്പ്’ കൂടുമായിരിക്കണം.
ഈ wordveri ഒന്നുമാറ്റിവെക്കൂ പ്ലീസ്, വഴിയിലുള്ള ഉപദ്രവ വസ്തുക്കളെ നീക്കുക എന്നത് ഈമാനിന്റെ ഭാഗമല്ലെ.
പ്രിയ ജബ്ബാര്‍ മാഷ്
താങ്കള്‍ ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ അതിലൊരു കുറ്റവുമില്ല . എന്നാല്‍ ആ വിമര്‍ശനം പരിഹാസതിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നൊരു അഭ്യര്‍ഥന ഉണ്ട്. താങ്കളെ പോലുള്ളവര്‍ ഇസ്ലാമിനെ മാത്രമാണല്ലോ വിമര്‍ശിക്കുന്നത്. അതെന്താണ് കാരണം .?വിമര്‍ശനം മറ്റു ദര്‍ശനങ്ങള്‍ക്കും കൂടി വകവച്ചു കൊടുക്കാത്തത് എന്താണ്? താങ്കളെ പോലുളവര്‍ക്ക് മതമില്ലതതിനാല് ആരും വര്‍ഗീയ വാദി എന്ന് വിളിക്കുകയുമില്ല.
ലുന്കിയുടുത്ത അല്ലാഹുവിനെ വിമര്‍ശിക്കുന്നവര്‍ തുണി ഉടുക്കാത്ത ദേവികളെ വിമര്‍ശിക്കുന്നതായി കാണുന്നില്ല . അത് കൊണ്ടു ചോദിച്ചതാണ്.അങ്ങനെ യുള്ള ഒരു ദേവിയെ വരച്ച വന്ദ്യ വയോധികനായ ഇന്ത്യക്കാരനായ ചിത്രകാരനെ സംഖപരിവാരം വെട്ടയാടിയപോള് കാണിക്കാത്ത ആവേശം തസ്ലീമ എന്ന വിദേശിയുടെ കാര്യത്തില്‍ നിങ്ങളെ പോലുള്ളവര്‍ കാണിക്കുന്നത് കൊണ്ടു ചോദിച്ചതാണ്.യുക്തിവാദി കളിലും വര്‍ഗീയ വാദികള്‍ ഉണ്ടോ/
ea jabbar said...
''മറ്റു ദൈവങ്ങളെ ഖുര്‍ ആന്‍ തന്നെ വേണ്ടുവോളം അപകീര്ത്തിപ്പെടുത്തുന്നുണ്ടല്ലോ!
അവറ്റകളെല്ലാം നരകത്തിലെ വിറകായിത്തീരും എന്നു വരെ പറഞ്ഞു വെച്ചിട്ടുണ്ട്.
പിന്നെ ഞാനും കൂടി എന്തിനു ആ ദെവങ്ങളുടെ കാര്യം പറയാന്‍ മെനക്കെടണം?''
പ്രിയ ജബ്ബാര്‍ മാഷ്...
തീര്‍ച്ചയായും മറ്റു മനുഷ്യ നിര്മ്മിടത് ദേവിമാരയും ദേവന്മാരെയും കണക്കറ്റ് ഇസ്ലാം വിമര്‍ശിക്കുന്നുണ്ട്.എന്നാല്‍ അതൊരിക്കലും പരിഹാസതിലേക്ക് കടക്കുന്നില്ല .മറിച്ചു അവരെ പരിഹസിക്കാന്‍ പാടില്ലാന്നും വ്യക്തമായി മുസ്ലിങ്ങളെ താകീത് ചെയ്യുന്നുണ്ട്. (ഖുര്‍ ആന്‍ ഒരാവര്‍ത്തി കൂടി താങ്കള്‍ വായിക്കുക )
കാരണം വിമര്‍ശനവും പരിഹാസവും രണ്ടാണ് .ആദ്യത്തേത് ഏത് പരിഷ്കൃത സമൂഹവും അങ്ങീകരിക്കുന്നു. രണ്ടാമത്തേത് ഏത് പ്രാകൃത സമൂഹം പോലും നിരാകരിക്കുന്നു.
പിന്നെ ഒരു ചോദ്യം കൂടി .താങ്കള്‍ ജനിച്ചു വളര്‍ന്ന പശ്ചാത്തലവും മതവും ഉപേക്ഷിച്ചു ,എന്നാല്‍ താങ്കള്‍ ഇപ്പോഴും മതവിശ്വാസികളായ മാതാ പിതാക്കള്‍ തന്ന മത ത്തിന്റെ ചുവയുള്ള പേരു ഉപേക്ഷിച്ചതായി കാണുന്നില്ല .(ഒരു മുന്‍കൂര്‍ ജാമ്യം -മതം പേരുകളുടെ പെടന്റ്റ് എടുത്തിട്ടുണ്ട് എന്ന് ഞാന്‍ പറയുന്നില്ല ).അപ്പോള്‍ താങ്കളുടെ ഇസ്ലാം വിമര്‍ശനത്തില്‍ ചില ദുരൂഹതകള്‍ ഉള്ളതായി എനിക്ക് തോന്നുന്നു,കാരണം സെയ്ത് മുഹമ്മദ് എന്ന് പേരുള്ള ഒരു യുക്തി വാദി അതെ പേരുള്ള അന്തിമ പ്രവാചകനെയും ഇസ്ലാമിനെയും അപഹസിക്കുന്നതിനു വേണ്ടി ഉപയോഗപെടുതുന്നത് സംഖ പരിവാര്‍ മുഖ പാത്രമായ ' ജന്മ ഭൂമിയെ 'ആണ് എന്നുള്ളത് ശ്രദ്ധേയമാണ്.അപ്പോള്‍ യുക്തിവാദി ,ഭൌതിക വാദി എന്ന ലേബലുകളില്‍ അറിയപെടുന്നവരില് പലര്‍ക്കും തന്റെ ആദര്‍ശ പ്രചാരണത്തില്‍ ഉപരി പണം ഉള്പെടെയുള മറ്റു പലതും ആണെന്ന് ഞാന്‍ ഉള്പെടെയുള്ളവര് ധരിക്കുന്നതില്‍ തെറ്റുണ്ടോ ?
അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ
aadil.anzar@gmail.com
my blog
http://anzar-thevalakkara.blogspot.com
ജബ്ബാര്‍ മാഷുടെ വിമര്‍ശനങ്ങള്‍ക്ക് യുക്തിയുക്തമായ മറുപടി പറയാന്‍ നിങ്ങള്‍ക്കാകട്ടെ എന്ന് ആശംസിക്കുന്നു. എന്റെ സുഹ്റുത്തുക്കള്‍ എന്നോടു പറയുന്ന പ്രധാന പരാതി യുക്തിവാദികള്‍ ഹിന്ദുക്കളെ മാത്രമേ വിമര്‍ശിക്കുന്നുള്ളു എന്നാണ്. ഏതായാലും ആ പരാതി മാറിക്കിട്ടി. സര്‍വശക്തനെന്ന് നിങ്ങള്‍ പറയുന്ന ദൈവത്തെക്കുറിച്ചുള്ള വിമര്‍ശനത്തിനു മറുപടി പറയാന്‍ നിസ്സാരന്മാരായ കുറച്ചു മനുഷ്യന്മാര്ക്ക് ബ്ലോഗ് തുടങ്ങേണ്ടി വന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല.
Dears,
We are waiting for your Blog..please make it up hurry ,,,Further would like to request to change name of the blog..Give an identity
Regard
a well wisher
O.T: Pls remove word verfctn.
"മാനുഷികമായ എല്ലാ ബഹുമാനവും നിലനിര്ത്തിക്കൊണ്ടൂ തന്നെ പറയട്ടെ, മാന്യമായ സംവാദത്തിന്റെയും വിമര്‍ശന രീതിശാസ്ത്രങ്ങളുടെയും എല്ലാ അതിരുകളും ഭേദിച്ചാണിവരുടെ ദൈവനിഷേധ/മതദ്വേഷ പ്രചാരണം"
മതവിശ്വാസിഅല്ലാത്ത (പ്രത്യേകിച്ച് ഇസ്ലാം മതം ഉപേക്ഷിച്ച) ഒരാളോട് മാനുഷികമായ ഒരു ബഹുമാനവും നൽകാത്ത മതം തിരിച്ച് എന്തിനാണ് അത് ആഗ്രഹിക്കുന്നത്. മാന്യമായ സംവാദമെന്ന ആശയം ഏതു നൂറ്റാണ്ടിലാണ് ഇസ്ലാം കൈവരിച്ചത്? മാന്യമായ സംവാദത്തെ കുറിച്ച് പാരാതി പറയാതെ, ഉന്നയിച്ച വാദങ്ങൾക്ക് മറുപടി പറയുന്നതല്ലെ ആദ്യം വേണ്ടത്
"മാനുഷികമായ എല്ലാ ബഹുമാനവും നിലനിര്ത്തിക്കൊണ്ടൂ തന്നെ പറയട്ടെ, മാന്യമായ സംവാദത്തിന്റെയും വിമര്‍ശന രീതിശാസ്ത്രങ്ങളുടെയും എല്ലാ അതിരുകളും ഭേദിച്ചാണിവരുടെ ദൈവനിഷേധ/മതദ്വേഷ പ്രചാരണം
"കോടാനുകോടികള്‍ ആദരിക്കുന്ന വേദഗ്രന്ഥത്തെയും പ്രവാചകനെയുമൊക്കെ കരിവാരിത്തേക്കുമ്പോള്‍ കുറച്ചു കൂടി മാന്യതയാകാം എന്നു വിനീതമായി ഓര്‍മ്മിപ്പിക്കട്ടെ".
മതവിശ്വാസിഅല്ലാത്ത (പ്രത്യേകിച്ച് ഇസ്ലാം മതം ഉപേക്ഷിച്ച) ഒരാളോട് മാനുഷികമായ ഒരു ബഹുമാനവും നൽകാത്ത മതം തിരിച്ച് എന്തിനാണ് അത് ആഗ്രഹിക്കുന്നത്. മാന്യമായ സംവാദമെന്ന ആശയം ഏതു നൂറ്റാണ്ടിലാണ് ഇസ്ലാം കൈവരിച്ചത്? മാന്യമായ സംവാദത്തെ കുറിച്ച് പാരാതി പറയാതെ, ഉന്നയിച്ച വാദങ്ങൾക്ക് മറുപടി പറയുന്നതല്ലെ ആദ്യം വേണ്ടത്
Post a Comment